അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0
248

കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകം. നാളത്തെ മഴ കഴിഞ്ഞാൽ ഉടൻ അടുത്ത ന്യൂനമർദ്ദം വെള്ളിയാഴ്ച രൂപപ്പെടുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ തൃശൂരിൽ പറഞ്ഞു. തൃശൂർ മുതൽ കാസർകോട് വരെ മഴ വീണ്ടും തുടരും. ഇടുക്കിയിലും മഴയുണ്ടാകും. സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർ തീരുമാനിക്കണം. ഒന്നിൽ കൂടുതൽ ദിവസങ്ങൾ അവധി നൽകുന്നുണ്ടെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കണം. സംസ്ഥാനത്തെ ജില്ലാ കലക്ടർമാരുടെ യോഗത്തിനുശേഷം തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here