വിമാനത്താവളം വഴി സ്വർണ്ണ കടത്ത്; പെട്ടാൽ ഇനി എളുപ്പം ഊരാനാവില്ല

0
130

സ്വർണമൊരു സുരക്ഷിത നിക്ഷേപവും, വിദേശ വിപണിയിൽ ഏറ്റുവും ഡിമാൻഡ് കൈവരിച്ച വസ്തുക്കളിലൊന്നുമാണ്, ഇത്കൊണ്ട് തന്നെ സ്വർണത്തിന്റെ മൂല്യത്തിന് ലോകോത്തരമായൊരു നിലവാരമുണ്ട്. ഇത്തരം സാഹചര്യങ്ങളാലാണ് മനുഷ്യർക്ക് തീർത്തും സ്വർണത്തെ ആശ്രയിക്കേണ്ടി വരുന്നത്. എന്നാൽ ചിലരുടെ അമിതമായ ആശ്രയമാണ് അവർക്ക് വാർത്താ പേജുകളിൽ ഇടം പിടിച്ചു കൊടുക്കുന്നത്.

ഇനി കുരുക്ക് വീണാൽ അത്രയെളുപ്പമൊന്നും ഊരാൻ പറ്റില്ല. വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് തടയാൻ ചുമതലയേറ്റിരിക്കുകയാണ് (ബി.എൻ.എസ്) അഥവാ ഭാരതീയ ന്യായ സംഹിത സംഘം. രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ ക്രിമിനൽ ശിക്ഷാനിയമ പ്രകാരം വിമാനത്താവളത്തിന് പുറത്ത് വച്ച് സ്വർണം പിടിക്കപ്പെട്ടാൽ പോലും പൊലീസിന് (എഫ്‌.ഐ.ആർ) തയ്യാറാക്കി കേസെടുക്കാവുന്നതാണ്. വേണ്ടിവന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കും നീങ്ങാവുന്നതാണ്. കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വച്ച് തന്നെ രണ്ട് വർഷത്തിനിടെ ഏതാണ്ട് ഇരുന്നൂറിലധികം തവണയാണ് സ്വർണക്കടത്ത് സംഘങ്ങളെ പൊലീസ് പിടികൂടിയിട്ടുള്ളത്.

ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ നടപടി ക്രമം (സി.ആർ.പി.സി) വകുപ്പ് 102 പ്രകാരം പിടിച്ചെടുത്ത സ്വർണം കോടതിയിൽ ഹാജരാക്കി കസ്റ്റംസിന് റിപ്പോർട്ട് കൈമാറുന്നതായിരുന്നു പതിവ്. എന്നാൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 111(1) അനുസരിച്ച് സംഘടിത കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് സ്വർണക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾ വരുന്നത്. ഈ വകുപ്പിൽ നിയമവിരുദ്ധമായ വസ്‌തുക്കളുടെ കള്ളക്കടത്ത് എന്ന വിഭാഗത്തിലായിരിക്കും ഇത്തരം കേസുകൾ ഫയൽ ചെയ്‌യുക. വകുപ്പ് അനുസരിച്ച് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവും അഞ്ച് ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കുന്നതാവും.

സ്വർണത്തിന് കുറഞ്ഞ നികുതി ചുമത്തുന്നയിടങ്ങളെ ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രാരംഭഘട്ടം തുടങ്ങുന്നത്. ഇന്ത്യയിലേക്ക് സ്വർണം കടത്തുന്നതിനായി സംഘങ്ങൾ ആശ്രയിക്കുന്നത് ജിസിസിയടക്കമുള്ള പല അറബ് രാജ്യങ്ങളെയാണ്. ഗൾഫ് പോലുള്ള രാജ്യങ്ങളിൽ നിന്നും കുറഞ്ഞ തുകയ്ക്ക് സ്വർണം വാങ്ങി നികുതിയടക്കാതെ ഇന്ത്യയിൽ എത്തിച്ചാൽ വൻ ലാഭമാണ് സംഘൾക്ക് വന്നു ചേരുന്നത്.

വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ താമസിക്കുന്നവർക്ക് ഇന്ത്യയിലേക്ക് തിരികെ വരുമ്പോൾ പത്തു കിലോ വരെയാണ് സ്വർണ്ണം കൊണ്ടുവരാൻ അനുമതിയുള്ളത്. അതിനു തന്നെ നിയമാനുസൃതമായി കസ്റ്റംസിന് അറിയിപ്പ് നൽകി നികുതി അടക്കുകയും വേണം. അല്ലാതെ നിങ്ങൾ സ്വർണ്ണം കൊണ്ട് വരുകയാണെങ്കിൽ അതെല്ലാം നിയമവിരുദ്ധ വസ്‌തുക്കളുടെ ഗണത്തിലാണ് പരിഗണിക്ക പെടുക. മാത്രമല്ല 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം വരുന്ന 111 ആം വകുപ്പനുസരിച്ചു കുറ്റകൃത്യമായി കണക്കാക്കി നിങ്ങളെ നിയമനടപടികൾക്ക് വിദേയമാക്കാനും കഴിയും. എന്നാൽ ഒരു നിശ്ചിത ശതമാനം വരെ നികുതി അടയ്ക്കുകയാണെങ്കിൽ ഇത്തരം വയ്യാവേലികളൊന്നും തന്നെയുണ്ടാവുകില്ല. ശിക്ഷ നിയമനടപടികളുടെ ഭേദഗതികൾ പ്രകാരം സ്വർണക്കടത്തിനെ സംഘടിത കുറ്റകൃത്യം അഥവാ (organized crime) എന്നതിലാണ് പരിഗണിക്കുന്നത്.
അത്കൊണ്ട് തന്നെ കണ്ണിയിൽ പെടുന്ന എല്ലാവർക്കു നേരെയും ശിക്ഷ നടപടികൾ കൈക്കൊള്ളുന്നതായിരിക്കും.

ഭാരതീയ ന്യായ സംഹിത അനുസരിച്ചുള്ള ആദ്യ സ്വർണ്ണ കടത്തു കേസ് കോഴിക്കോടാണ് രജിസ്റ്റർ ചെയ്‌തത്. മുഹമ്മദ് റഷീദ് പി എന്ന 62 കാരനായ തൃശൂർ സ്വദേശിയേയാണ് ജൂലൈ രണ്ടിന് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. 111(1), 111 (7) എന്നീ വകുപ്പുകളിലായാണ് ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത കുറ്റം ചുമത്തിയിരിക്കുന്നത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളിൽ നിന്നും രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് നടത്തിയ തിരച്ചിലിനിടെ 964 ഗ്രാം സ്വർണം പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here