പാസ്​പോർട്ട് രൂപത്തിൽ സ്വർണക്കടത്ത്! കണ്ണൂരിൽ 87.32 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

0
246

മട്ടന്നൂർ: ഒറ്റനോട്ടത്തിൽ കെട്ടിലും മട്ടിലുമെല്ലാം ഒറിജിനൽ പാസ്​പോർട്ട്. എന്നാൽ, എടുത്തു​നോക്കിയാൽ ഞെട്ടും. 1.22 കിലോ ഭാരമുള്ള തനി സ്വർണത്തിൽ നിർമിച്ച ‘സ്വർണ പാസ്​പോർട്ട്’ ആണിത്. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നാണ് സ്വർണക്കടത്തിന്റെ പുതിയരൂപം കണ്ട് ഉ​ദ്യോഗസ്ഥരടക്കം മൂക്കത്ത് വിരൽവെച്ചത്.

ശനിയാഴ്ച ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ 87,32,220 രൂപ വിലവരുന്ന 1223 ഗ്രാം സ്വർണം പിടികൂടിയത്. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനാണ് പിടിയിലായത്. പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here