മാലിന്യം: എൻ.എസ്.പി.ഐ കോടതിയിലേക്ക്

0
72

കുമ്പള: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ എൻ.എസ്.പി.ഐ (നാഷണൽ സെക്യുലർ പാർട്ടി ഓഫ് ഇന്ത്യ) നിയമ നടപടികൾക്കൊരുങ്ങുന്നു.എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും റോഡിനിരുവശങ്ങളിലും മാലിന്യം ഇരുട്ടിൻ്റെ മറവിൽ നിക്ഷേപിക്കുകയാണ്. വൃത്തിയുള്ള ശുചിത്വമുള്ള ഒരു സുന്ദര കേരളം എൻ.എസ്.പി.ഐ മുന്നോട്ട് വെയ്ക്കുന്നു. ഇതിനായാണ് സംഘടനയുടെ ആദ്യത്തെ പ്രവർത്തനമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.പി.മുനീർ അറിയിച്ചു.

ജില്ലാ കളക്ടർമാർ ഇടപ്പെട്ട് മാലിന്യപ്രശ്നങ്ങൾക്ക് ഒരു മാസത്തിനകം പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ സമരപരിപാടികൾ സംഘടിപ്പിക്കുകയും, കോടതിയെ സമീപിക്കുകയും ചെയ്യും. മാലിന്യക്കൂമ്പാരം അലക്ഷ്യമായി കൂട്ടിയിടുന്നതു കാരണം മഞ്ഞപ്പിത്തം ,ഡെങ്കിപ്പനി, മലമ്പനി, ചിക്കുൻഗുനിയ എന്നീ മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു.ഇത് ആരോഗ്യ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഗൗരവമായി കാണണമെന്നും ഭാരവാഹികൾ കുമ്പളയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന പ്രസിഡൻറ് കെ.പി.മുനീർ, വൈസ് പ്രസിഡൻറ് കെ.എച്ച്.ഖാദർ ഹാജി, സംസ്ഥാന സമിതിയംഗം ബി.മുഹമ്മദ് ഹാജി, എൻ.എസ്.ടി.യു സംസ്ഥാന അധ്യക്ഷൻ സി.എം.ഷേക്കുഞ്ഞി, മുഹമ്മദ് ഹാജി വൊർക്കാടി, മണ്ഡലം പ്രസിഡൻറ് കെ.നവാസ്, ജില്ലാ ജനറൽ സെക്രട്ടറി ബദറുദീൻ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here