ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി; മന്ത്രിയും സംഘവും സ്ഥലത്ത്, രക്ഷാപ്രവർത്തനം തുടങ്ങി

0
197

പാലക്കാട്: ചിറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങി. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് നാലു പേർ കുടുങ്ങിയത്. സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പെട്ടെന്ന് മഴ കൂടുകയും പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവർ പുഴയിൽ കൂടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്. ഉടൻ തന്നെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ഫയർഫോഴ്സ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here