തിരുവനന്തപുരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്; വെടിയുതിര്‍ത്തതും യുവതി, പ്രതി രക്ഷപ്പെട്ടു

0
128

തിരുവനന്തപുരം: നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്. വഞ്ചിയൂര്‍ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ സിനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് സിനിക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് വിവരം. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടിരക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here