‘കൈ കോർത്തു പിടിച്ച് അച്ഛനും മകനും ട്രെയിനിന് മുൻപിലേക്ക്’, ഹൃദയഭേദകമായ കാഴ്ച; ഞെട്ടൽ മാറാതെ സമൂഹ മാധ്യമങ്ങൾ (വീഡിയോ)

0
367

മഹാരാഷ്ട്രയിൽ പിതാവും മകനും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തു. മുംബൈയിൽ നിന്ന് 32 കിലോമീറ്റർ അകലെ ഭയന്ദർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. പ്ലാറ്റ്‌ഫോമിലൂടെ കൈകോർത്തു പിടിച്ചു നടക്കുന്ന യുവാവും പിതാവും പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് എത്തിയപ്പോൾ ട്രാക്കിലേക്ക് ഇറങ്ങുകയും, ട്രെയിനിന് മുൻപിൽ കിടക്കുകയറുമായിരുന്നു.

ജയ് മേഹ്ത എന്ന 35 കാരനും അദ്ദേഹത്തിന്റെ പിതാവായ ഹാരിഷ് മെഹ്ത എന്ന 60 കാരനുമാണ് തിങ്കളാഴ്ച 10 മണിയോട് കൂടി ആത്മഹത്യ ചെയ്‌തത്‌. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056 )

LEAVE A REPLY

Please enter your comment!
Please enter your name here