ഫാസ്ക് ഉപ്പള ഗേറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
85

ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഫാസ്ക് ഉപ്പള ഗേറ്റ് ആർട്സ് ആൻഡ് സ്പോർട്സ് 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സാലി റെയ്മണ്ട് പ്രസിഡണ്ടായും, റൗഫ് മണ്ണാട്ടി സെക്രട്ടറിയായും, ട്രഷററായിഹംസ പൊയ്യയെയും തെരെഞ്ഞെടുത്തു. രക്ഷാധികാരിയായി അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റും ചെയർമാനായി മുഹമ്മദ് പുതിയോത്തിനെയും തെരെഞ്ഞെടുത്തു

മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്: ഹമീദ് പുന, സകരിയ അറബി, അഷ്‌റഫ്‌ മഗ്ഗു. ജോയിന്റ് സെക്രട്ടറി: പി.വൈ ആസിഫ്, താജു ചെക്പോസ്റ്റ്, ശരീഫ് അമ്പട്ട എന്നിവരെയും തെരെഞ്ഞെടുത്തു.

സാമൂഹ്യ ക്ഷേമം, പരിസര ശുചീകരണം, വിദ്യാഭ്യാസ പുരോഗതി എന്നിവ മുഖ്യ അജണ്ടയായി വരും കാലയളവില്‍ ക്ലബ്ബ് പ്രവര്‍ത്തിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here