ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ല, തൊഴിൽ നഷ്ടമാകാൻ ഇടയാക്കുമെന്ന് നിതിന്‍ ഗഡ്കരി

0
81

ദില്ലി: ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾ 80 ലക്ഷം ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകാൻ ഇടയാക്കുമെന്നും ഗഡ്തരി വ്യക്തമാക്കി. അമേരിക്കയിൽ നടന്ന ചർച്ചകളിൽ ഇക്കാര്യം താൻ ചൂണ്ടിക്കാട്ടിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ടെസ്ല ഉൾപ്പടെയുള്ള കമ്പനികൾ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഇന്ത്യയിൽ കൊണ്ടു വരാൻ ശ്രമിക്കുമ്പോഴാണ് ഗഡ്കരിയുടെ ഈ പ്രസ്താവന. ടെസ്ലയുടെ സാധാരണ കാറുകൾ വൈകാതെ ഇന്ത്യൻ വിപണിയിൽ ഇറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here