സിപിഐ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു; ഒപ്പം ലോക്കല്‍ കമ്മറ്റി അംഗങ്ങളും

0
151

പാലക്കാട്: സിപിഐ തച്ചമ്പാറ ലോക്കല്‍ സെക്രട്ടറി ജോര്‍ജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമാണ് ജോര്‍ജ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. കൂടുതല്‍ പേര്‍ സിപിഐയില്‍ നിന്ന് പാര്‍ട്ടിയില്‍ എത്തുമെന്ന് ജോര്‍ജ് പറഞ്ഞു.

സിപിഐയുടെ നിലവിലത്തെ പോക്ക് അപകടകരമെന്നും ജോര്‍ജ് പറഞ്ഞു. ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ അടക്കം 15 പേരും ജോര്‍ജിനോടൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ കെ സുരേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും പാര്‍ട്ടി സജ്ജമെന്ന് കെ സുരേന്ദ്രന്‍ പാലക്കാട് വെച്ച് പറഞ്ഞു. ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കും. ഇരു മുന്നണികള്‍ക്കും എതിരായ ശക്തമായ അടിയോഴുക്ക് ആണ് ഉള്ളത. ്‌വിജയിക്കാന്‍ കഴിയുന്ന നല്ല സ്ഥാനാര്‍ഥിയെ പാര്‍ട്ടി നിര്‍ത്തും. എല്‍ഡിഎഫിനും യൂഡിഎഫിനും വോട്ട് കുറഞ്ഞ ലോകസഭ തിരഞ്ഞെടുപ്പാണ് കടന്നുപോയത്. ഭരണവിരുദ്ധ വികാരത്തിന്റെ അനുകൂല്യം ബിജെപിക്കാണ് കിട്ടിയത്. യുഡിഎഫിന് ഇതിന്റെ ആനുകൂല്യം കിട്ടിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here