എംപിമാരുടെ യോഗത്തിൽ തര്‍ക്കം മുറുകി: മുഖ്യമന്ത്രിയും രാജ്മോഹൻ ഉണ്ണിത്താനും നേര്‍ക്കുനേര്‍ വാക്പോര്

0
211

തിരുവനന്തപുരം: എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കാസര്‍കോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിൽ വാക് പോര്. കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാതിയും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് പ്രശ്നമായത്. കാസർക്കോട് എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നുവെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

കാസർകോട് – പാണത്തൂർ റെയിൽ പദ്ധതിക്ക് സംസ്ഥാന സർക്കാർ എൻഒസി നൽകാൻ താല്പര്യം കാണിക്കുന്നില്ലെന്ന് ഉണ്ണിത്താൻ വിമർശിച്ചു. എൻഒസി എംപിയുടെ കയ്യിൽ തരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഉണ്ണിത്താൻ ക്ഷുഭിതനായി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കളിയാക്കരുതെന്നും പലതും കണ്ടാണ് എംപിയായതെന്നും ഉണ്ണിത്താൻ തിരിച്ചടിച്ചു. സംസ്ഥാനത്തിനറെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംയുക്തമായി കേന്ദ്ര സ‍ര്‍ക്കാരിന് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here