ചാമ്പ്യന്‍സ് ട്രോഫി 2025: ടീം ഇന്ത്യ പാകിസ്ഥാനിലേക്കില്ല, ഐസിസിയോട് പ്രത്യേക ആവശ്യം മുന്നോട്ടുവെച്ച് ബിസിസിഐ

0
129

2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ല. എഎന്‍ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI) ദുബായിലോ ശ്രീലങ്കയിലോ ഇന്ത്യയുടെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് (ICC) ആവശ്യപ്പെടും.

2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകാനുള്ള സാധ്യതയില്ല. ദുബായിലോ ശ്രീലങ്കയിലോ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ ഐസിസിയോട് ആവശ്യപ്പെടും,” ബിസിസിഐ വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു.

രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഈ നയം വര്‍ഷങ്ങളായി നിലവിലുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുമ്പോള്‍, ഇന്ത്യയുടെ വിസമ്മതം അവരുടെ പദ്ധതികളെ അപകടത്തിലാക്കിയേക്കാം.

നേരത്തെ, 2023ലെ ഏഷ്യാ കപ്പിന്റെ ആതിഥേയാവകാശം പാകിസ്ഥാന് നല്‍കിയിരുന്നുവെങ്കിലും ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് ഹൈബ്രിഡ് മോഡല്‍ സ്വീകരിക്കേണ്ടി വന്നു. മറ്റ് ടീമുകളുടെ നിരവധി മത്സരങ്ങള്‍ക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ചെങ്കിലും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള യൂണിറ്റ് ശ്രീലങ്കയില്‍ മത്സരിച്ചു.

അതേസമയം, ഇന്ത്യയൊഴികെ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും 2025 ലെ ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകാന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ 2023 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തി കളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here