24 മണിക്കൂറിനിടെ പൊളിഞ്ഞ് വീണത് 3 പാലങ്ങള്‍; വീണ്ടും പാലം തകർന്നു, അന്വേഷണത്തിന് ഉത്തരവിട്ട് ബിഹാര്‍ സർക്കാർ

0
123

ദില്ലി:ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണു.സാരണിലെ സിവാൻ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത് .കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണിൽ പൊളിഞ്ഞു വീഴുന്നത്.ഇതടക്കം 15 ദിവസത്തിനിടയിൽ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്. പാലങ്ങൾ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.

എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും നിതീഷ് നിർദേശം നൽകി. ദിവസങ്ങളായി തുടരുന്ന മഴയാണ് സംഭവങ്ങൾക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അഴിമതി ആരോപണവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here