തുടര്‍ച്ചയായി ലൈംഗിക അതിക്രമം: പീഡകന്‍റെ ലിംഗം മുറിച്ച് യുവതി

0
168

തുടര്‍ച്ചയായ ലൈംഗിക അതിക്രമത്തിനൊടുവില്‍ യുവതി പ്രതികരിച്ചു. 22 വയസ്സുകാരനായ അക്രമിയുടെ ലിംഗം മൂര്‍ച്ചയേറിയ കത്തികൊണ്ട് മുറിച്ചു മാറ്റി. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം വളരെക്കാലമായി ഇയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ലിംഗം മുറിച്ചത്. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ചികില്‍സ നല്‍കി. അപകട നില തരണം ചെയ്തിട്ടുണ്ട്. രണ്ടുപേരും പരാതി നല്‍കിയിട്ടില്ല. സംഭവമറിഞ്ഞയുടന്‍ പൊലീസെത്തിയെങ്കിലും യുവാവ് മൊഴി നല്‍കാന്‍ തയാറായില്ലെന്ന് സീതാമര്‍ഹി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു. തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അത് തങ്ങള്‍ തന്നെ തീര്‍ത്തുകൊള്ളാമെന്നുമാണ് ഇരുവരും പൊലീസിനെ അറിയിച്ചത്. 35 വയസ്സുള്ള യുവതി വിവാഹിതയാണ്.

ഈ മാസം ആദ്യം ബിഹാറിലെ തന്നെ സരണ്‍ ജില്ലയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ചു വര്‍ഷം ഒപ്പം കഴിഞ്ഞ ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ 30വയസുകാരനെയാണ് യുവതി ശിക്ഷിച്ചത്. മുറിച്ചെടുത്ത ലിംഗം ടോയ്്ലറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. സരണില്‍ നഴ്സിങ് ഹോം നടത്തിയിരുന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മര്‍ഹൗരാ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലറാണ് ‘22 ഫീമെയില്‍ കോട്ടയം’ മോഡല്‍ ഓപ്പറേഷന് വിധേയനായത്.

LEAVE A REPLY

Please enter your comment!
Please enter your name here