അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമില്‍ ബിസിസിഐ മൂന്ന് വലിയ മാറ്റങ്ങള്‍ വരുത്തി. 2024 ലെ ടി20 ലോകകപ്പ് ജേതാക്കള്‍ക്കളായ സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് പകരക്കാരായി ആദ്യ രണ്ട് ടി20കള്‍ക്കായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലുള്‍പ്പെടുത്തി.
‘സായി സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ആദ്യ രണ്ട് ടി20 ഐകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ചേര്‍ത്തു. സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് പകരക്കാരായിട്ടാണ് ഇവരെ ആദ്യ രണ്ട് ടി20യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്- ബിസിസിഐ അവരുടെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
അടുത്തിടെ, പരിക്കേറ്റ നിതീഷ് റെഡ്ഡിക്ക് പകരക്കാരനായാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയെയും ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയത്. ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ രണ്ട് മത്സരങ്ങളില്‍നിന്നും ഇവരെ ഒഴിവാക്കിയത്. മൂന്നാം മത്സരം മുതല്‍ ഇവര്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിംബാബ്വെയ്ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, അവേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ് ദേശ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ.