തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം; ‘ചഡ്ഡി ഗ്യാങ്ങി’നെ മംഗളൂരു പോലീസ് വെടിവെച്ചിട്ടു

0
152

മംഗളൂരു : തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കവർച്ചാസംഘത്തിലെ രണ്ടുപേരെ മംഗളൂരു പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ഉത്തരേന്ത്യയിലെ പിടികിട്ടാപ്പുള്ളികളായ ‘ചഡ്ഡി ഗ്യാങ്ങി’ലെ രാജു സിംഗ്വാനിയ, ബാലി എന്നിവരെയാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ കാലിനു വെടിവെച്ചിട്ടത്.

ചൊവ്വാഴ്ച മംഗളൂരുവിലെ വീട്ടിൽ കവർച്ചനടത്തി ലക്ഷങ്ങളുടെ വജ്രവും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുമായി രക്ഷപ്പെടാൻ ശ്രമിക്കവെ മധ്യപ്രദേശ് സ്വദേശികളായ രാജു സിംഗ്വാനിയ (24), മയൂർ (30), ബാലി (22), വിക്കി (21) എന്നിവർ പിടിയിലായിരുന്നു.

മോഷണം നടന്ന വീട്ടിൽ ബുധനാഴ്ച രാവിലെ ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് എ.എസ്‌.ഐ.യെയും മറ്റൊരു ഉദ്യോഗസ്ഥനെയും ആക്രമിച്ച് രണ്ടുപേർ രക്ഷപ്പെടാൻ ശ്രമിച്ചത്.

ഉടനെ പോലീസ് വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെയും പ്രതികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലോടെ ദേരെ ബെലുവിലെ വീട്ടിൽ ജനൽക്കമ്പി വളച്ച് കയറിയ സംഘം വീട്ടുകാരെ ഇരുമ്പുവടികൊണ്ട് അക്രമിച്ചാണ് കവർച്ചനടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here