‘പുരസ്കാരം നൽകാൻ വന്ന ആസിഫ് അലിയെ വേദിയിൽ അപമാനിച്ചു’; രമേഷ് നാരായണിനെതിരെ വിമർശനം

0
194

എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജിയുടെ ട്രെയ്‍ലർ ലോഞ്ചിനിടെ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാതെ സം​ഗീത സംവിധായകൻ രമേഷ് നാരായണ്‍. ആന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു.

ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാൽ താല്‍പ്പര്യമില്ലാതെ ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധാകൻ ജയരാജനെ വേദിയിൽ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രാചാരം നേടിയതോടെ സം​ഗീത സംവിധായകനെതിരെ വലിയ വിമ‍ർശനങ്ങളാണ് എത്തുന്നത്. ഇത്തരത്തിൽ ആസിഫിനെ അപമാനിക്കേണ്ടിയിരുന്നില്ല എന്നും മോശമായ പ്രവണതയാണെന്നുമൊക്കെയാണ് കമന്റുകൾ. സംഭവത്തിൽ നടനോ ചടങ്ങിൽ പങ്കെടുത്ത മറ്റാരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here