അവതാരകയും നടിയും ബിഗ് ബോസ് താരവുമായ അപര്‍ണ അന്തരിച്ചു

0
261

കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അപര്‍ണ വസ്‍തരെ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപര്‍ണ വസ്‍തരെയുടെ അന്ത്യം സംഭവിച്ചത്. 57 വയസ്സായിരുന്നു അപര്‍ണ വസ്‍തരെയ്‍ക്ക്.

അപര്‍ണ വസ്‍തരെ നിരവധി ടെലിവിഷൻ ഷോകളില്‍ അവതാരകയായി ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 1990കളില്‍ ഡിഡി ചന്ദനയിലെ മിക്ക ഷോകളുടെയും അവതാരകയായിരുന്നു നടിയുമായ അപ്‍സര വസ്‍തെരെ. അപര്‍ണ വസ്‍തരെ 1984ല്‍ ആയിരുന്നു സിനിമയില്‍ അരങ്ങേറിയത്. മസനഡ ഹൂവു എന്ന കന്നഡ സിനിമയിലൂടെയായിരുന്നു നടിയായി അപര്‍ണ വസ്‍തരെയുടെ അരങ്ങേറ്റം.

സിനിമയ്ക്ക് പുറമേ അപര്‍ണ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മൂഡല മനേ, മുക്ത തുടങ്ങിയ സീരിയലുകളാണ് പ്രധാനപ്പെട്ടവ. ബിഗ് ബോസ് കന്നഡ ഷോയുടെ ആദ്യ സീസണില്‍ പ്രധാന മത്സരാര്‍ഥിയായ ഒരു താരവുമാണ് അപര്‍ണ വസ്‍തരെ. ബിഗ് ബോസില്‍ 2013ലായിരുന്നു മത്സരാര്‍ഥിയായത്.

അപര്‍ണ വസ്‍തരെ കോമഡി ടെലിവിഷൻ ഷോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപര്‍ണ വസ്‍തരെ മജാ ടോക്കീസ് ഷോയിലായിരുന്നു പങ്കെടുത്തത്. നാഗരാജ് വസ്‍തരെയാണ് ഭര്‍ത്താവ്. കന്നഡ എഴുത്തുകാരനും ആര്‍കിടെക്റ്റും ആണ് താരത്തിന്റെ ഭര്‍ത്താവ് നാഗരാജ്.

LEAVE A REPLY

Please enter your comment!
Please enter your name here