മുസ്‌ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

0
109

മലപ്പുറം: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ട്രറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി ഉണ്ണികൃഷ്ണൻ നിര്യാതനായി. നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറായ അദ്ദേഹം ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

പാലത്തിങ്ങൽ കരുണ കാൻസർ സെന്ററിലായിരുന്നു അന്ത്യം. പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.

2015-2020 കാലയളവിലായിരുന്നു ഉണ്ണികൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. 2000-05 കാലയളവില്‍ ജില്ലാ പഞ്ചായത്തംഗവും പഴയ ജില്ല കൗണ്‍സില്‍ അംഗവുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here