അജാനൂർ മത്സ്യബന്ധന തുറമുഖം അന്തിമ ഡിപിആർ ജൂലൈ മുപ്പതിനകം സമർപ്പിക്കും : മന്ത്രി സജി ചെറിയാൻ

0
70

തിരുവനന്തപുരം : അജാനൂർ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുവരികയാണെന്നും അതിന്റെ അന്തിമ ഡിപിആർ ജൂലൈ മുപ്പതിനകം സമർപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്മോഹനൻ, അജാനൂർ പഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് എന്നിവർ തിരുവനന്തപരത്ത് വെച്ച് മന്ത്രിക്ക് നിവേദനം നൽകിയപ്പോഴാണ് ഉറപ്പ് നൽകിയത്.

അജാനൂർ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനുള്ള പ്രവർത്തനം 2006 ൽ കെ വി കുഞ്ഞിരാമൻ എംഎൽഎയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത് . 2011 മുതൽ കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരന്റ ശ്രമകരമായ ഇടപെടലിനെ തുടർന്നാണ് പദ്ധതി രൂപീകരണം അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്. ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരും കമ്മിറ്റി ഭാരവാഹികളും എല്ലാഘട്ടങ്ങളിലും നിരന്തര ഇടപെടലും സഹായവും നൽകി. പഞ്ചായത്ത് ഭരണ സമിതിയും സിപിഐഎം ഏരിയ കമ്മിറ്റിയുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു.

2012 ലാണ് അജാനൂർ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനുള്ള ആദ്യ പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് സർക്കാർ പൂനെ ആസ്ഥാനമായ കേന്ദ്ര സർക്കാർ സ്ഥാപനമായ CWPRS നെ ചുമതലപ്പെടുത്തുന്നത്.

2016 ൽ CWPRS പഠന റിപ്പോർട്ട് നൽകി. അതുപ്രകാരം ചിത്താരിപ്പുഴയുടെ അഴിമുഖ പ്രശ്നങ്ങൾക്ക് പരിഹാരം കാണത്തക്ക വിധത്തിൽ വേണം അജാനൂർ മത്സ്യബന്ധന തുറമുഖത്തിന് രൂപകൽപന നടത്തേണ്ടത് എന്ന് സർക്കാർ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അജാനൂർ മത്സ്യബന്ധന തുറമുഖം നിർമ്മിക്കുമ്പേൾ തീരത്തിന് ഉണ്ടാവാൻ സാധ്യതയുള്ള മാറ്റങ്ങൾ, ചിത്താരിപ്പുഴയുടെ ഗതിമാറ്റം എന്നിവ കൂടി കണക്കിലെടുത്ത് ആവശ്യമായ നദി പരിശീലന പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയുളള റിപ്പോർട്ട് സമർപ്പിക്കുവാൻ പഠന ഏജൻസിയായ പൂനെ CWPRS നോട് ആവശ്യപ്പെട്ടു. തുടർന്ന് 11/07/2019-ന് CWPRS ഉദ്യോഗസ്ഥർ നിർദ്ദിഷ്ട അജാനൂർ മത്സ്യബന്ധന തുറമുഖ സ്ഥലം സന്ദർശിച്ചു. 2020 ൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടി അമ്മ അജാനൂർ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. 2021 സജി ചെറിയാൻ മന്ത്രി ചുമതല ഏറ്റെടുത്ത ശേഷം സ്ഥലം സന്ദർശിക്കുകയും പ്രവർത്തനം വേഗത്തിലാക്കുകയും ചെയ്തു.

CWPRS നൽകിയ വിശദമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 101.33 കോടി
രൂപയുടെ എസ്റ്റിമേറ്റ് , വിശദമായ പദ്ധതി രൂപരേഖ എന്നിവ തയ്യാറാക്കി PMMSY സ്കീമിൽ ഉൾപ്പെടുത്തി അംഗീകാരം ലഭ്യമാക്കുന്നതിനായി ഹർബർ എഞ്ചിനീയറിംഗ് വിഭാഗം 03/03/2022-ന് സർക്കാരിന് സമർപ്പിച്ചു.

26/03/2022 തീയതിയിൽ ചേർന്ന PMMSY പദ്ധതികളുടെ ടെക്നിക്കൽ സ്ക്രൂട്ടണി കമ്മിറ്റി പദ്ധതി പരിശോധിച്ചു. 27/03/2022 തീയതിയിൽ നടന്ന പ്രൊജറ്റ് സാൻക്ഷൻ കമ്മിറ്റിയിൽ പദ്ധതി പരിണിച്ചു. എന്നാൽ ഭാവി വികസനം കൂടി കണക്കിലെടുത്ത് ബേസിൻ ഏരിയ വലുതാക്കി പ്രൊജറ്റ് പുതുക്കി സമർപ്പിക്കുന്നതിന് കേന്ദ്ര പ്രോജക്ട് അനുവദിക്കൽ കമ്മിറ്റി നിർദ്ദേശിച്ചു. ഇതിനായി പുതുക്കിയ മോഡൽ സ്റ്റഡി നടത്തുന്നതിന് 20/04/2022 ന് CWPRS നെ വീണ്ടും ചുമതലപ്പെടുത്തി.
11/07/2023 ന് CWPRS ൽ വെച്ച് നടന്ന യോഗത്തിൽ മാതൃകാ പഠന റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകുന്നതാണെന്ന് CWPRS അധികൃതർ അറിയിച്ചു. CWPRS-ൽ നിന്നുളള ഡ്രാഫ്റ്റ് ടെക്നിക്കൽ റിപ്പോർട്ട് 25/08/2023 ന് ലഭിച്ചു. ഫ്ലൂം സ്റ്റഡി റിപ്പോർട്ട് 2023 നവംബറിൽ ലഭിച്ചു.

CWPRS-ൽ നിന്നുളള ഫൈനൽ ഡ്രാഫ്റ്റ് ടെക്നിക്കൽ റിപ്പോർട്ട് 12/01/2024 ന് ലഭിച്ചു. അന്തിമ റിപ്പോർട്ട് ഇപ്പോൾ ലഭ്യമായിട്ടുണ്ട്. അത് പ്രകാരമുള്ള അന്തിമ വിശദമായ പ്രൊജറ്റ് റിപ്പോർട്ട് ജൂലൈ മുപ്പതിനകം പൂർത്തിയാക്കി കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് മന്ത്രി പറഞ്ഞു. PMMSY പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞാൽ CRZ ക്ലിയറൻസും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും കിട്ടുന്നമുറക്ക് പദ്ധതി നിർവഹണത്തിലേക്ക് കടക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here