മനാമ: ബഹ്റൈനിൽ നിയമപരമായി വിവാഹം റജിസ്റ്റർ ചെയ്യണമെങ്കിൽ ഇനി മുതൽ ലഹരി ഉപയോഗിക്കുന്നയാളല്ലെന്ന സർട്ടിഫിക്കറ്റ് വേണ്ടി വന്നേക്കാം. ലഹരി ഉപയോഗത്തിനുപുറമെ, വധൂ വരൻമാരൂടെ മാനസിക നിലയും പരിശോധിക്കണമെന്നാണ് എം.പിമാരുടെ ആവശ്യം.
നിലവിൽ വിവാഹത്തിനു മുമ്പ് നിർബന്ധിത ആരോഗ്യ പരിശോധനകൾ ഏർപ്പെടുത്തിയ രാജ്യമാണ് ബഹ്റൈൻ. ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യം. 2004 ലാണ് ദമ്പതികൾക്ക് ആരോഗ്യ പരിശോധന രാജ്യത്ത് നിർബന്ധിതമാക്കിയത്. അരിവാൾ രോഗം പോലുള്ള പാരമ്പര്യ രോഗങ്ങൾ തലമുറകളിലേക്ക് പടരാതിരിക്കാനും ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ‘പ്രീ മാര്യേജ്’ ടെസ്റ്റ് നിയമം കൊണ്ടുവന്നത്.