വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്: ദുൽഖർ സൽമാൻ

0
96

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനമറിയിച്ച് നടൻ ദുൽഖർ സൽമാൻ. ഐക്യത്തിൻ്റെയും ധീരതയുടെയും അർപ്പണബോധത്തിൻ്റെയും അവിശ്വസനീയമായ പ്രകടനമാണ് വയനാട്ടിൽ നാം കാണുന്നതെന്ന് ദുൽഖർ കുറിച്ചു. വയനാട്ടിലെ ദുരിത മുഖത്തെ ചിത്രങ്ങൾ പങ്കുവെച്ചാണ് ദുൽഖർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

‘സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശിക നായകന്മാർക്കും വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടിയുള്ള പ്രാർത്ഥന’ എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.

ദുരിതം പേറുന്ന വയനാട്ടിൽ രക്ഷാപ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. മരണ സംഖ്യ ഉയരുകയാണ്. ഉരുൾ പൊട്ടലിൽ കാണാതായവരിൽ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകൾ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here