അതിദാരുണം; ഒഴുക്കില്‍പെട്ടത് ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കാനെത്തിയ കുടുംബം; 4 പേരുടെ മൃതദേഹം കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍

0
203

പൂണെ ലോണാവാലയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ആളുകള്‍ നോക്കി നില്‍ക്കേ ഒരു കുടുംബത്തിലെ ഏഴുപേർ ഒലിച്ചുപോയ സംഭവത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. ഇവരിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിലാണ് സംഭവമുണ്ടായത്. മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. പ്രദേശത്ത് പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here