മഞ്ചേശ്വരം ഓവർ ആം ക്രിക്കറ്റ് അസ്സോസിയേഷൻ നസീർ അനുസ്മരണം നടത്തി

0
166

ഉപ്പള: അകാലത്തിൽ പൊലിഞ്ഞ മികച്ച കായിക താരവും, മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ നസീർ അഹമ്മദിന്റെ നിര്യാണത്തിൽ മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ അനുസ്മരണം നടത്തി. ഉപ്പള വ്യാപാരി ഭവനിൽ സംഘടിപ്പിച്ച പരിപാടി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ് പി.കെ, ഗോൾഡ് കിംഗ് ഹനീഫ്, അബൂ തമാം, ശിവറാം, മജീദ് പച്ചമ്പല, ബിജു റൈ, സാദിഖ് ചെറുഗോളി, അഷ്‌റഫ് ബഡാജെ, മുസ്തഫ ബി.എം, അസീം മണിമുണ്ട, കെ.എഫ് ഇഖ്‌ബാൽ, ജബ്ബാർ പള്ളം, ശരീഫ് പത്വാടി, സാദിഖ് സിറ്റിസൺ, ഇർഷാദ് മള്ളങ്കൈ, മഹമൂദ് മെക്സിക്കോ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here