കാസര്‍കോട്: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രധാന നദികളായ ഷിറിയ, ഉപ്പള പുഴകള്‍ കരകവിഞ്ഞു. ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച രാത്രി മുതല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഉപ്പള പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കവുങ്ങിന്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഷിറിയ പുഴ കരകവിഞ്ഞ് ഉളുവാര്‍, ബംബ്രാണ വയല്‍ പ്രദേശങ്ങളില്‍ വെള്ളം കയറി. ബംബ്രാണ റോഡും വെള്ളത്തില്‍ മുങ്ങി. ഏതാനും വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. എന്നാല്‍ ആരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല