മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

0
273

കാസർകോട്: മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടർ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ട സ്വദേശി മനോജ്‌ (45) ആണ് മരിച്ചത്.

മഞ്ചേശ്വരം എസ്എ.ടി സ്കൂൾ സമീപം ക്വാർട്ടേഴ്സിലെ കുളിമുറിയിലാണ് മരിച്ച നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടത്. ഒറ്റയ്ക്കാണ് റൂമിൽ താമസം. ബോഡി രണ്ടു ദിവസത്തെ പഴക്കം ഉണ്ട്‌. ദുർഗന്ധം മൂലം പരിസരവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മഞ്ചേശ്വരം പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുമാസം മുമ്പാണ് ഇദ്ദേഹം ഫാമിലി ഹെൽത്ത് സെന്ററിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here