പ്രകോപനപരമായ പോസ്റ്റ്: ‘പേരയം സഖാക്കൾ’ ഫെയ്‌സ്ബുക്ക് പേജിനെതിരേ കാസർകോട് സൈബർ പോലീസ് കേസെടുത്തു

0
111

കാസർകോട് : കർണാടകയിൽ നടന്ന പ്രകടനം കാസർകോട്ട്‌ നടന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് പോസ്റ്റിട്ട് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ‘പേരയം സഖാക്കൾ’ ഫെയ്‌സ്ബുക്ക് പേജിനെതിരേ കാസർകോട് സൈബർ പോലീസ് കേസെടുത്തു. സൈബർ പോലീസ് ഇൻസ്പെക്ടർ രാജേഷ് അയോടനാണ് കേസെടുത്തത്. പോലീസിലെ സോഷ്യൽ മീഡിയ പട്രോളിങ് ടീമാണ് പോസ്റ്റ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. ഈ വിവരം കാസർകോട് സൈബർ പോലീസിന് കൈമാറി കേസെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here