യുവ നടിയും മോഡലുമായ മാളബിക മരിച്ച നിലയില്‍

0
157

നടിയും മോഡലുമായ നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പൊലീസ് നിഗമനം. 2023ല്‍ നടി കാജോള്‍ വേഷമിട്ട ദ ട്രയലില്‍ നൂര്‍ മാളബികയും ഒരു കഥാപാത്രമായി ഉണ്ടായിരുന്നു.

മുംബൈയിലെ മാളബികയുടെ ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരാണ് പൊലീസിനെ വിളിച്ച് സംഭവം ധരിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ നൂര്‍ മാളബികയെ കണ്ടെത്തിയത്. പൊലീസ് വാതില്‍ പൊളിച്ച് കയറുകയായിരുന്നു. അഴുകിയ നിലയില്‍ ആയിരുന്നു മാളബികയുടെ മൃതദേഹം കണ്ടെത്തിയത്. സാമ്പിളുകളും മൊബൈല്‍ ഫോണുമെല്ലാം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

വൃദ്ധരായ മാതാപിതാക്കള്‍ മാളബികയെ സന്ദര്‍ശിച്ച ശേഷം അസ്സമിലേക്ക് മടങ്ങിയത് അടുത്തിടെയാണെന്നാണ് റിപ്പോര്‍ട്ട്. അവര്‍ക്ക് വീണ്ടും മുംബൈയിലേക്ക് പെട്ടെന്ന് വരാൻ സാധിക്കാത്ത സാഹചര്യമാണ് എന്നുമാണ് റിപ്പോര്‍ട്ട്. അതിനാല്‍ സുഹൃത്ത് അലോക് പതക്കാണ് മൃതദേഹം എൻജിയോയുടെ സഹായത്തോടെ സംസ്‍ക്കരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനിമ വര്‍ക്കേഴ്‍സ് അസോസിയേഷൻ മുഖ്യമന്ത്രി ഏക്‍നാഥിനെ വിളിക്കുകയും ചെയ്‍തു.

LEAVE A REPLY

Please enter your comment!
Please enter your name here