സിറാജ് ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റ്: സുനിൽ ഗാവസ്കർ

0
217

ന്യൂയോർക്ക്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെതിരെ വിമർശനവുമായി മുൻ താരം സുനിൽ ഗാവസ്കർ. പാകിസ്താനെതിരെ 18-ാം ഓവർ എറിഞ്ഞത് സിറാജ് ആയിരുന്നു. വിജയത്തിന് 17 പന്തിൽ 29 റൺസ് വേണ്ടിവന്നപ്പോൾ താരം ഒരു പന്ത് നോബോൾ എറിഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഗാവസ്കർ പറയുന്നത്.

പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങൾ നോബോൾ എറിയുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണ്. വൈഡ് ചിലപ്പോൾ നമ്മുടെ പരിധിയിൽ ആവില്ല. എന്നാൽ നോബോൾ തീർച്ചയായും താരങ്ങളുടെ പരിധിയിലാണ്. ഇന്ത്യയും പാകിസ്താനും വിജയത്തിനായി പൊരുതുന്ന സമയത്ത് ഇത്തരമൊരു തെറ്റ് ക്ഷമിക്കാനും സഹിക്കാനും കഴിയില്ലെന്നും ഗാവസ്കർ വ്യക്തമാക്കി.

മത്സരത്തിൽ നാല് ഓവർ എറിഞ്ഞ സിറാജ് 19 റൺസ് വിട്ടുകൊടുത്തു. വിക്കറ്റ് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞില്ല. ജസ്പ്രീത് ബുംറ കഴിഞ്ഞാൽ മികച്ച എക്കോണമിയിൽ പന്തെറിഞ്ഞ താരവും സിറാജ് ആണ്. എന്നാൽ മത്സരത്തിൽ നാല് ഓവർ എറിഞ്ഞിട്ടും വിക്കറ്റ് നേടാത്ത ഏക ബൗളറും സിറാജ് ആണ്. രണ്ട് ഓവർ എറിഞ്ഞ ജഡേജയ്ക്കും മത്സരത്തിൽ വിക്കറ്റ് ലഭിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here