വോട്ടെണ്ണല്‍ ഇങ്ങനെ

0
175

4 AM
അവസാനവട്ട ഒരുക്കങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍

5.30 AM
സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നു. വന്‍ സുരക്ഷയോടെ വേട്ടെണ്ണല്‍ ഹാളിലേക്ക്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് വോട്ടെണ്ണല്‍.

8 AM
ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് തപാല്‍ ബാലറ്റുകളും (ഇ.ടി.പി.ബി), വീട്ടിലിരുന്ന് വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകള്‍ ക്രമീകരിച്ചിരിക്കുന്ന നാലു മേശകളില്‍ എണ്ണിത്തുടങ്ങും. മൊത്തം ലഭിച്ച ബാലറ്റുകളെക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷമെങ്കില്‍ തപാല്‍ ബാലറ്റ് വീണ്ടും എണ്ണും.
8.30 AM
വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും. തുടര്‍ന്ന് വോട്ടുകള്‍ എണ്ണി തുടങ്ങും. തപാല്‍ വോട്ടുകള്‍ എണ്ണുന്നത് ഇതിനൊപ്പം തുടരും.

9 AM
ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകന്‍ അതില്‍നിന്ന് ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പാക്കും. അതു കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി റിസള്‍റ്റ് റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മിഷന്റെയും എന്‍.ഐ.സിയുടെയും പോര്‍ട്ടലിലേയ്ക്ക് അപ് ലോഡ് ചെയ്ത ശേഷമേ അടുത്ത റൗണ്ട് എണ്ണൂ. ആകെ 14 റൗണ്ട്.

11.30 AM
യന്ത്രങ്ങളിലെ വോട്ട് ഏതാണ്ട് എണ്ണിക്കഴിയുമ്പോള്‍ അവസാന ലീഡ് നിലവച്ച് വിജയിയെ അറിയാം

1 PM
ഒരു നിയമസഭാ മണ്ഡലത്തിലെ നറുക്കിട്ടെടുത്ത അഞ്ചു ബൂത്തുകളുടെ വി.വിപാറ്റ് എണ്ണിത്തുടങ്ങും. വൈകിട്ട് ആറു മണിയോടെയാകും എണ്ണിത്തീരുക. ഒരു മേശയില്‍ ഒരു വി.വിപാറ്റ് എണ്ണിയിട്ടേ അടുത്തതിലേയ്ക്ക് കടക്കൂ.

3 PM
വി.വിപാറ്റ് എണ്ണി തീരുന്ന മുറയ്ക്ക് അന്തിമ ഫലം ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കും.

പ്രവേശനം ആര്‍ക്കൊക്കെ
കൗണ്ടിങ്ങ് സൂപ്പര്‍ വൈസര്‍, കൗണ്ടിങ്ങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍, ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റ്, കൗണ്ടിങ്ങ് ഏജന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here