കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലി നടന്നിട്ടില്ല; വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; മലക്കം മറിഞ്ഞ് ഡികെ ശിവകുമാര്‍

0
50

കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രത്തില മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ശിവകുമാര്‍ പറഞ്ഞു.

കണ്ണൂര്‍ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് പൂജ നടന്നതെന്നും സ്ഥലം വ്യക്തമാകാന്‍ വേണ്ടിയാണ് ക്ഷേത്രത്തിന്റെ പേരു പറഞ്ഞതെന്നും ഡി.കെ പറഞ്ഞു.
കേരളത്തിലെ ഒരു ക്ഷേത്രത്തിനു സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നായിരുന്നു ശിവകുമാറിന്റെ ആരോപണം.

അതേസമയം, കേരളത്തിലെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്ന പ്രസ്താവനയാണ് ഡികെ ശിവകുമാര്‍ നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. അത്തരം ആരോപണങ്ങള്‍ കളവാണ്. ഡികെ ശിവകുമാറിന് ഭ്രാന്താണെന്നും രാജരാജേശ്വരി ക്ഷേത്രം അത്തരം മന്ത്രവാദ പൂജകള്‍ നടക്കുന്ന ഇടമല്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് രാജരാജേശ്വരി ക്ഷേത്രം. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും ആളുകള്‍ എത്തുന്ന കേന്ദ്രമാണ് ഈ ക്ഷേത്രം. അവിടെ ബലിയോ ശത്രുസംഹാരം പൂജയോ ഒന്നുമില്ല എന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ സാംസ്‌കാരികതയെ പരിഹസിക്കുന്നതിന് വേണ്ടി ഡി.കെ ശിവകുമാര്‍ വര്‍ഗീയ നിലപാട് സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അല്ലാതെ അത്തരത്തിലുള്ള ഒരു പൂജയും ക്ഷേത്രത്തിലില്ല എന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here