കന്നഡ സ്ത്രീകള്‍ വിധിച്ചു; ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി

0
114

ബെംഗളൂരു: ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി. തുടക്കം മുതല്‍ ഹാസനില്‍ ലീഡ് നിലനിര്‍ത്തിയ പ്രജ്വല്‍ മണ്ഡലത്തില്‍ പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശ്രേയസ് പട്ടേലാണ് വിജയിച്ചത്. 2019 ലാണ് പ്രജ്വല്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്.

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹസന്‍, മൈസൂര്‍, ചാമരാജനഗര്‍, ബെംഗളൂരു സൗത്ത്, തുംകൂര്‍ മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നത് ഈ ഘട്ടത്തിലായിരുന്നു. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ ആരോപണക്കിന്റെ മണ്ഡലങ്ങള്‍ ഈ ദൃശ്യങ്ങള്‍ ഹസനിലും മാണ്ഡ്യയിലും ബോധപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നുവെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നായിരുന്നു പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയായിരുന്നു സംഭവം വിവാദമായത്. വോട്ടെടുപ്പിന് പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധം. ദേവഗൗഡയുടെ പകരക്കാരനായി 2019ലാണ് പൗത്രനായ പ്രജ്ജ്വല്‍ രേവണ്ണ ഇവിടെ സ്ഥാനാര്‍ത്ഥിയായത്. ബിജെപിയുടെ എ മഞ്ജുവിനെ പരാജയപ്പെടുത്തിയായിരുന്നു പ്രജ്ജ്വല്‍ രേവണ്ണ ആദ്യമായി ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here