മസ്ജിദിന്റെ ഭാഗം പൊളിച്ചു; ഡൽഹി മംഗൾപുരിയിൽ സംഘർഷം

0
165

ന്യൂഡൽഹി: അനധികൃത നിർമാണമെന്നാരോപിച്ച് ഡൽഹി മംഗൾപുരിയിൽ മസ്ജിദിന്റെ ഭാഗം മുനിസിപ്പൽ അധികൃതർ പൊളിച്ചതിനെ തുടർന്ന് സംഘർഷം. വനിതകൾ അടക്കമുള്ളവരുടെ പ്രതിഷേധം രൂക്ഷമായതോടെ അധികൃതർ പൊളിക്കൽ നിർത്തി.

ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടതിനാൽ പൊളിക്കൽ നിർത്തിവെക്കാൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരോട് പൊലീസ് നിർദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് കനത്ത പൊലീസ് സന്നാഹവും ബുൾഡോസറുകളുമായി മുനിസിപ്പൽ കോർപറേഷൻ അധികൃതർ പൊളിക്കാനെത്തിയത്.

വിവരമറിഞ്ഞ് പ്രദേശവാസികൾ ഒത്തുകൂടി പ്രതിഷേധിച്ചു. മാധ്യമപ്രവർത്തകന് നേരെ കല്ലേറുണ്ടായതായി പ്രചാരണമുണ്ടായെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഘർഷം നിയന്ത്രണവിധേയമാക്കാൻ അർധസൈനിക വിഭാഗവും സ്ഥലത്തെത്തിയിരുന്നു. 20 മീറ്ററോളം ഭാഗം പൊളിച്ചശേഷമാണ് നിർത്തിവെച്ചത്.

കോടതി നിർദേശപ്രകാരമാണ് അനധികൃത നിർമാണം നീക്കം ചെയ്യാനെത്തിയതെന്നും നിർത്തിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ൈഹകോടതിക്ക് റിപ്പോർട്ട് നൽകുമെന്നും കോർപറേഷൻ അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here