പൊയിനാച്ചി (കാസർകോട്): കനത്ത മഴയില്‍ കാസർകോട് ദേശീയപാതയില്‍ തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു. ആറുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യാഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്. ഇതേത്തുടര്‍ന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയപാതയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ബസ്സുകളും ലോറികളും ചട്ടഞ്ചാലില്‍നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴിതിരിച്ചുവിട്ടു. തെക്കിലില്‍ മണ്ണിടിച്ചല്‍ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കവചം മഴവെള്ള കുത്തൊഴുക്കില്‍ ഒലിച്ചുപോയി.
ബേവിഞ്ച സ്റ്റാര്‍നഗറില്‍ മഴവെള്ളം ഒഴുകി 10 മീറ്റര്‍ നീളത്തില്‍ ദേശീയപാതയുടെ കരയിടിഞ്ഞു. താഴെ വലിയ കുഴിയായതിനാല്‍ ഇതിലൂടെ വലിയവാഹനങ്ങള്‍ പോകുന്നത് അപകടഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.