‘ഇത് നൂറ്റാണ്ടിന്റെ ക്യാച്ചോ ?’; ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി ലബുഷെയിനിന്റെ ക്യാച്ച് (വീഡിയോ)

0
126

ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയിനിന്റെ ക്യാച്ച്. ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റിലാണ് ഏവരേയും അത്ഭുതപ്പെടുത്തിയ ലബുഷെയിനിന്റെ വൈറല്‍ ക്യാച്ച്. ഗ്ലാമോര്‍ഗന്‍ താരമായ ലംബുഷെയിന്‍ ഗ്ലൗസസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലാണ് ക്യാച്ചെടുത്തത്.

141-റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലൗസെസ്റ്റര്‍ഷെയറിന്റെ ഇന്നിങ്‌സില്‍ 10-ാം ഓവറിലാണ് സംഭവം. മേസണ്‍ ക്രെയിന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ബെന്‍ ചാള്‍സ്‌വര്‍ത്തിന് പിഴച്ചു. ലോങ് ഓണിലേക്ക് പായിച്ച പന്ത് ഓടിയെത്തിയ ലബുഷെയിന്‍ അവിശ്വസനീയമാംവിധം കൈപ്പിടിയിലാക്കി. ഒരു കൈകൊണ്ടാണ് താരം പന്ത് കൈയ്യിലാക്കിയത്.

സമൂഹമാധ്യമങ്ങളില്‍ ക്യാച്ച് വന്‍ വൈറലായി. പലരും ലബുഷെയിനിന്റെ ശ്രമത്തെ പുകഴ്ത്തി രംഗത്തെത്തി. നൂറ്റാണ്ടിന്റെ ക്യാച്ച് എന്നാണ് പലരും വിശേഷിപ്പിച്ചത്. ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മത്സരം ഗ്ലാമോര്‍ഗന്‍ തോറ്റു.

 

LEAVE A REPLY

Please enter your comment!
Please enter your name here