ശസ്ത്രക്രിയ ഉടന്‍ വേണം; ഇരുവൃക്കകളും തകരാറിലായ മാധ്യമപ്രവര്‍ത്തകന്‍ ചികില്‍സാ സഹായം തേടുന്നു

0
263

കാസര്‍കോട്: കുമ്പളയില്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമായ അബ്ദുള്ള വൃക്കരോഗബാധിതനായി ചികിത്സയിലാണ്. ഇരു വൃക്കകളും ചുരുങ്ങി വരുന്ന അപൂര്‍വ രോഗത്തിന് ഇരയായ അദ്ദേഹം ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. വൃക്കമാറ്റി വക്കുന്നതിന് 45 ലക്ഷം രൂപ വേണ്ടിവരും. ഇത്രയും ഭീമമായ തുക ചെലവ് വരുന്ന ഈ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ അബ്ദുള്ളക്കും കുടുംബത്തിനും പ്രയാസമാണ്. അതിനാല്‍ ഉദാരമതികളുടെ സഹായം തേടുകയാണ്. അബ്ദുള്ള ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. എ.കെ.എം അഷ്റഫ് എം.എല്‍.എ ചെയര്‍മാനായും, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ള വര്‍ക്കിങ് ചെയര്‍മാനായും, മാധ്യമ പ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ ചീമേനി കണ്‍വീനറായും, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസഫ് ട്രഷററായുമുള്ള ചികിത്സാ സഹായ സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുമ്പള ബദര്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍, പൊതുപ്രവര്‍ത്തകര്‍ കമ്മിറ്റിയംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here