ബേക്കൂരിലെ വീട് കവര്‍ച്ച; നിരവധി കേസുകളില്‍ പ്രതിയായ അടുക്ക സ്വദേശി അറസ്റ്റില്‍

0
262

കാസര്‍കോട്: അടഞ്ഞു കിടന്ന വീടു കുത്തിത്തുറന്ന് 1.20 ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബന്തിയോട്, അടുക്ക സ്വദേശിയും കര്‍ണ്ണാടക, പറങ്കിപ്പേട്ടയില്‍ താമസക്കാരനുമായ അഷ്‌റഫലി (25)യെ ആണ് കുമ്പള എസ് ഐ ടി എം വിപിനും സംഘവും അറസ്റ്റു ചെയ്തത്.

ജൂണ്‍ നാലിന് ബേക്കൂര്‍, സുഭാഷ് നഗറിലെ ആയിഷ യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച. സംഭവ സമയത്ത് പരാതിക്കാരിയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ നിന്നാണ് ഫോണ്‍ കൈക്കലാക്കിയത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കൂട്ടുപ്രതികളായ മഞ്ചേശ്വരം സ്വദേശിയെയും കര്‍ണ്ണാടക സ്വദേശികളായ രണ്ടുപേരെയും പൊലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ അഷ്‌റഫലിക്ക് മഞ്ചേശ്വരം ബദിയഡുക്ക, കാസര്‍കോട്, ബേക്കല്‍ കൊണാജെ സ്‌റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here