ഫലം വന്ന് 24 മണിക്കൂറിനുള്ളിൽ ഇന്ത്യാസഖ്യം പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കും- സഞ്ജയ് റാവുത്ത്

0
161

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യാസഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്ത്.

‘ഇന്ത്യാസഖ്യത്തിന്പ്രധാനമന്ത്രി സ്ഥാനത്തേക്ക് ധാരാളം സ്ഥാനാര്‍ഥികളുണ്ട്,എന്നാല്‍ ബി.ജെ.പിയുടെ അവസ്ഥ എന്താണ്? ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഇന്ത്യാസഖ്യം പ്രഖ്യാപിക്കും’,ശിവസേന (യു.ബി.ടി) ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചോദ്യത്തിന് സഞ്ജയ് റാവുത്ത് മറുപടി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ നേതാക്കളും ഡല്‍ഹിയില്‍ യോഗം ചേരുമെന്നും പ്രഖ്യാപനം അവിടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘രാംലല്ല’ യുടെ പേരില്‍ വോട്ട് തേടിയെന്നുള്‍പ്പടെ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവഗണിച്ചെന്നും റാവുത്ത് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് 17 പരാതികള്‍ നല്‍കിയെന്നും ഇതിനൊന്നിനും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here