‘ഞാന്‍ നിരവധി ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനൊന്ന് ഇതുവരെ കണ്ടിട്ടില്ല’; പാകിസ്ഥാന്‍ ടീമിന്‍റെ കപടമുഖം വലിച്ചുകീറി ഗാരി കിര്‍സ്റ്റണ്‍

0
210

2024-ലെ ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രചാരണം കടുത്ത നിരാശയില്‍ അവസാനിച്ചു. കിരീട ഫേവറിറ്റുകളായി എത്തിയ ടീം സൂപ്പര്‍ 8ല്‍ പോലും കടക്കാനാകാതെ പുറത്തായി. ടീമിന്റെ ഈ വീഴ്ചയില്‍, പുതുതായി നിയമിതനായ പാകിസ്ഥാന്‍ ഹെഡ് കോച്ച് ഗാരി കിര്‍സ്റ്റണ്‍, ടീമില്‍ അനൈക്യമുണ്ടെന്ന ആരോപണം ഉയര്‍ത്തിയത് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

2011-ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കിര്‍സ്റ്റനെ ടി20 ലോകകപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് പാകിസ്ഥാന്‍ പരിശീലകനായി കൊണ്ടുവന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ നാല് ഗ്രൂപ്പ് ഗെയിമുകളില്‍ രണ്ടെണ്ണം മാത്രം വിജയിച്ച പാകിസ്ഥാന്‍ അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ട് ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായി. ടീമിന്റെ പുറത്താകലിന് പിന്നാലെ ഡ്രസ്സിംഗ് റൂമിലെ ടീമിന്റെ ഐക്യമില്ലായ്മയെക്കുറിച്ച് കിര്‍സ്റ്റന്‍ തുറന്നടിച്ചെന്നാണ് പ്രചാരണം.

എന്‍ഡിടിവി സ്പോര്‍ട്സ് റിപ്പോര്‍ട്ട് അനുസരിച്ച്, മുതിര്‍ന്ന പാകിസ്ഥാന്‍ ജേണലിസ്റ്റ് ഇഹ്തിഷാം ഉള്‍ ഹഖ്, കളിക്കാര്‍ക്കിടയിലുള്ള പരുക്കന്‍ സമവാക്യത്തെക്കുറിച്ച് കിര്‍സ്റ്റണ്‍ സംസാരിച്ചതായി ഉദ്ധരിച്ചു. ടീമിനുള്ളിലെ പിന്തുണയില്ലായ്മയെക്കുറിച്ച് അദ്ദേഹം സംസാരിച്ചെന്ന് ഉള്‍ ഹഖ് വെളിപ്പെടുത്തി.

‘പാകിസ്ഥാന്‍ ടീമില്‍ ഐക്യമില്ല, അവര്‍ അതിനെ ഒരു ടീം എന്ന് വിളിക്കുന്നു, പക്ഷേ അതൊരു ടീമല്ല. അവര്‍ പരസ്പരം പിന്തുണയ്ക്കുന്നില്ല; എല്ലാവരും വേര്‍പിരിഞ്ഞു, ഓരോരോ വഴിക്കാണ്. ഞാന്‍ നിരവധി ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ ഞാന്‍ ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ല’ കിര്‍സ്റ്റണ്‍ പറഞ്ഞതായി ഉല്‍ ഹഖ് എക്സില്‍ എഴുതി.

 

LEAVE A REPLY

Please enter your comment!
Please enter your name here