പൊലീസ് നടപടി ആരെങ്കിലും വിഡിയോ ചിത്രീകരിച്ചാൽ തടയരുതെന്ന് ഹൈകോടതി: പ്രകോപിതരാവുന്ന പൊലീസുകാര്‍ക്കെതിരേ നടപടി വേണം

0
113

തിരുവനന്തപുരം: ആളുകള്‍ പൊലീസിന്റെ വീഡിയോ ചിത്രീകരിച്ചാല്‍ പ്രകോപനപരമായി പ്രതികരിക്കരുതെന്ന് ഹൈക്കോടതി. പ്രകോപനപരമായ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയണം. പട്ടാളക്കാരെ പോലെ ആത്മസംയമനം പാലിക്കുന്നതിന് പൊലീസിനെയും പ്രാപ്തരാക്കണമെന്നും കോടതി സൂചിപ്പിച്ചു.

ആരെങ്കിലും പൊലീസിന്റെ വീഡിയോ ചിത്രീകരിച്ചാല്‍ അത് തടയുകയോ അവര്‍ക്ക് നേരെ മോശമായി പ്രതികരിക്കുകയോ ചെയ്യുരുതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മോശമായ പ്രതികരണം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുണം. നിലവില്‍ പലയിടങ്ങളിലും അത്തരത്തില്‍ പൊലീസ് പ്രതികരിക്കുന്ന വിഡിയോകള്‍ കണ്ടിട്ടുണ്ടെന്നും ഇത് ആവര്‍ത്തിക്കപ്പെടരുതെന്നും കോടതി പറഞ്ഞു.

ജനങ്ങള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ കയറിച്ചെല്ലാന്‍ ഭയമുള്ള സാഹചര്യമാണിപ്പോള്‍. അതിന് മാറ്റമുണ്ടാകണമെന്നും കോടതി സൂചിപ്പിച്ചു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സുതാര്യത കൊണ്ടുവരണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കോടതി ഉത്തരവുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയ അഭിഭാഷകനോട് ആലത്തൂര്‍ എസ്.ഐ അപമര്യാദയായി പെരുമാറിയിരുന്നു. ഇതിനെതിരെ അഭിഭാഷകന്‍ നല്‍കിയ ഹരജിയും മറ്റ് അനുബന്ധ ഹരജികളും പരിശോധിക്കവെയാണ് കോടതി ഇത് പറഞ്ഞത്.

പൊലീസ് സേനയില്‍ മിക്ക അംഗങ്ങളും മികച്ച രീതിയില്‍ പെരുമാറുന്നവരുന്നവരാണെന്നും മോശമായി പെരുമാറുന്നവരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കുന്നതടക്കം കര്‍ശന നടപടികള്‍ എടുക്കുമെന്നും പൊലീസ് മേധാവി കോടതിയെ അറിയിച്ചു. ഹരജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here