മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല; വിമർശനവുമായി സിപിഐ

0
63

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായെന്നും നവകേരള സദസ്സ് ധൂർത്തായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വിമർശിച്ചു.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും വിമർശനമുയർന്നു. മന്ത്രിമാരുടെ പ്രവർത്തനം പോരെന്നും വിലയിരുത്തലുണ്ടായി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് വലിയ സമരപരിപാടികളാണ് ഇടതുമുന്നണി നടത്തിയത്. എന്നാൽ, അവയെല്ലാം മതയോഗങ്ങളായി മാറിയെന്നാണ് സിപിഐ വിമർശിച്ചിക്കുന്നത്. പൗരത്വഭേദഗതി സമരങ്ങളിൽ മതമേലധ്യക്ഷന്മാർക്കായിരുന്നു കൂടുതൽ പ്രാധാന്യം. ഹൈന്ദവ വോട്ടുകൾ കുറയാൻ ഇതിടയാക്കിയെന്നും സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here