ഹാവേരിയിൽ നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

0
112

ബെംഗളൂരു: കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കിൽ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനത്തിന് പോയി വരുന്നവരായിരുന്നു അപകടത്തിൽപ്പെട്ടതെന്നും മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here