ജിയോക്ക് പിന്നാലെ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമാവും.11 മുതൽ 21 ശതമാനം വരെയാണ് വർധന. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസമാണ് ജിയോ താരിഫ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചത്.
രാജ്യത്ത് മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ വേണമെന്ന നിലപാടാണ് എയര്‍ടെലിന്. എങ്കിലോ നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യയിലും സ്‌പെക്ട്രത്തിനും വേണ്ടി നിക്ഷേപങ്ങള്‍ നടത്താനാകൂവെന്നും കമ്പനി പറയുന്നു.
ജൂലായ് മൂന്ന് മുതലാണ് പുതിയ മൊബൈല്‍ താരിഫുകള്‍ നിലവില്‍ വരിക. ദിവസം 70 പൈസയില്‍ താഴെ മാത്രമേ വര്‍ധനവുണ്ടാവൂവെന്നും കമ്പനി പറയുന്നു. വോഡഫോണും താമസിയാതെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. 27 ശതമാനം വരെയാണ് ജിയോ താരിഫുകള്‍ ഉയര്‍ത്തിയത്.
പ്രീപെയ്ഡ് പ്ലാനിലെ മാറ്റങ്ങൾ
പഴയ നിരക്ക് | പുതിയ നിരക്ക് | ലഭിക്കുന്ന ഡാറ്റ | വാലിഡിറ്റി |
179 | 199 | 2 ജിബി | 28 |
455 | 509 | 6 ജിബി | 84 |
1799 | 1999 | 24 ജിബി | 365 |
265 | 299 | പ്രതിദിനം 1 ജിബി | 28 |
299 | 349 | പ്രതിദിനം 1.5 ജിബി | 28 |
359 | 409 | പ്രതിദിനം 2.5 ജിബി | 28 |
399 | 449 | പ്രതിദിനം 3 ജിബി | 28 |
479 | 579 | പ്രതിദിനം 1.5 ജിബി | 56 |
549 | 649 | പ്രതിദിനം 2 ജിബി | 56 |
719 | 859 | പ്രതിദിനം 1.5 ജിബി | 84 |
839 | 979 | പ്രതിദിനം 2 ജിബി | 84 |
2999 | 3599 | പ്രതിദിനം 2 ജിബി | 365 |
19 ഡാറ്റ ആഡ് ഓൺ | 22 | 1 ജിബി | 1 |
29 ഡാറ്റ ആഡ് ഓൺ | 33 | 2 ജിബി | 1 |
65 ഡാറ്റ ആഡ് ഓൺ | 77 | 4 ജിബി | പ്ലാനിന്റെ വാലിഡിറ്റി |
പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും വര്‍ധനവുണ്ട്
- 40 ജിബിയും എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്ന 399 രൂപയുടെ പ്ലാനിന് ജൂലായ് മുതല്‍ 449 രൂപ ചിലവ് വരും.
- 75 ജിബി ഡാറ്റയും, എക്‌സ്ട്രീം പ്രീമിയം, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ലഭിക്കുന്ന 499 രൂപയുടെ പ്ലാനിന് 549 രൂപയായിരിക്കും വില.
- 1005 ജിബി ലഭിക്കുന്ന 599 രൂപയുടെ പ്ലാന്‍ 699 രൂപയായി വര്‍ധിച്ചു
- നാല് കണക്ഷനുകളും 190 ജിബി ഡാറ്റയും നല്‍കുന്ന 999 രൂപയുടെ പ്ലാനിന് 1199 രൂപയായും നിരക്ക് വര്‍ധിച്ചു