ലണ്ടന്‍: കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒലി റോബിന്‍സണ്‍ ഒരു ഓവറില്‍ വഴങ്ങിയത് 43 റണ്‍സ്. സസെക്‌സും ലെസ്റ്റഷെയറും തമ്മില്‍ നടന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പ് രണ്ടാം ഡിവിഷന്‍ മത്സരത്തിനിടെയായിരുന്നു സംഭവം.
ലെസ്റ്റഷെയറിന്റെ താരം ലൂയിസ് കിമ്പെറാണ് സസെക്‌സിനായി പന്തെറിഞ്ഞ റോബിന്‍സന്റെ ഓവറില്‍ അഞ്ചു സിക്‌സും മൂന്ന് ഫോറുമടക്കം 43 റണ്‍സ് അടിച്ചെടുത്തത്. റോബിന്‍സണിന്റെ ഓവറിലെ മൂന്ന് പന്തുകള്‍ നോ ബോളുകളായിരുന്നു.
കൗണ്ടി ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഓവറില്‍ ബൗളര്‍ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍സാണിത്. 1989-90 സീസണില്‍ വെല്ലിങ്ടണ്‍ – കാന്റര്‍ബറി മത്സരത്തിനിടെ റോബര്‍ട്ട് വാന്‍സ് വഴങ്ങിയ 77 റണ്‍സാണ് ഒന്നാമത്. നേരത്തേ ലങ്കാഷെയര്‍ താരമായിരുന്ന ആന്‍ഡ്രു ഫ്‌ളിന്റോഫ് സറെയുടെ അലക്‌സ് ടുഡറിന്റെ ഓവറില്‍ 38 റണ്‍സടിച്ചിരുന്നു. 1998-ലായിരുന്നു ഇത്. ഒരാഴ്ച മുമ്പ് സറെയുടെ ഡാന്‍ ലോറന്‍സ്, ഷോയബ് ബഷീറിന്റെ ഓവറിലും 38 റണ്‍സ് നേടിയിരുന്നു.
43 RUNS IN ONE OVER!
Leicestershire's Louis Kimber smashes a record over against Ollie Robinson 🤯
(via @CountyChamp) pic.twitter.com/GVlrvNXGLb
— ESPNcricinfo (@ESPNcricinfo) June 26, 2024