വിദ്വേഷപ്രചാരണം: റിയാസ് മൗലവി കൊലക്കേസിൽ വെറുതേവിട്ട ഒന്നാം പ്രതിക്കെതിരേ കേസെടുത്തു

0
275

കാസർകോട്: പള്ളികൾ തകർക്കുമെന്ന് സാമൂഹികമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ റിയാസ് മൗലവി കൊലക്കേസിലെ വെറുതേവിട്ട ഒന്നാം പ്രതിക്കെതിരേ കേസെടുത്തു. കാസർകോട് ടൗൺ പോലീസാണ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പുവിനെതിരെ കേസെടുത്തത്.

സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വർഗീയവിദ്വേഷ പോസ്റ്റിട്ടവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here