കുമ്പളയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ പിടിയില്‍

0
209

കാസർകോട്: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിലായി. മധൂർ ഹിദായത്ത് നഗർ സ്വദേശി അബൂബക്കർ സിദ്ദീഖ്(33) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നു കുമ്പള എസ് ഐ ടി എം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് വാഹന പരിശോധനക്കിടെ ആണ് പുകയിലക്കടത്ത് പിടികൂടിയത്. കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം കാറിലെത്തിയ സിദ്ദീഖിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കാർ തടഞ്ഞുനിർത്തി തുറന്നു പരിശോധിക്കുകയായിരുന്നു. 12 പ്ലാസ്റ്റിക് ചാക്കുകളിലായി ഉൽപ്പന്നങ്ങൾ സൂക്ഷിച്ചുവച്ച നിലയിലായിരുന്നു. സിദ്ദീഖ് ഇത് രണ്ടാം തവണയാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ മൂന്നുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി സിദ്ദിഖ് പിടിയിലായിരുന്നു. കാസർകോട് ജില്ലയിലെ ഉൾനാടുകളിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഇവയെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here