യുവാവിന്റെ മരണത്തിൽ ദുരൂഹത; മഞ്ചേശ്വരം പോലീസ് കേസെടുത്തു

0
80

മഞ്ചേശ്വരം: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. കർണാടക കന്യാന സ്വദേശി അഷ്റഫിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് കേസ്. വൊർക്കാടി മജീർപള്ളയിൽ തട്ടുകട നടത്തുകയായിരുന്ന അഷ്റഫ് (41) ഒരാഴ്ച മുൻപാണ് മരിച്ചത്.

കടയടച്ച് വീട്ടിലെത്തി ഭക്ഷണംകഴിച്ച് കിടന്നുറങ്ങിയ അഷ്റഫിനെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് സഹോദരൻ ഇബ്രാഹിം പുനെയിലായിരുന്നു. മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സഹോദരൻ പോലീസിനെ സമീപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here