കനത്ത മഴ; ഉപ്പള ടൗണിലെ കടകളിൽ വെള്ളം കയറി

0
215

ഉപ്പള :കനത്ത മഴയിൽ ഉപ്പള ടൗണിലെ നിരവധി കടകളിൽ വെള്ളം കയറി. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇവിടെ ഓവുചാലുകളുണ്ടെങ്കിലും അത് നിറഞ്ഞുകവിഞ്ഞ് കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം കയറി. സാധനസാമഗ്രികൾ മാറ്റാൻ സാധിക്കാത്തതിനാൽ വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടായത്.

ടൗണിൽ നിർമാണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് പൂർണമായും വെള്ളത്തിനടിയിലായി. അപ്പോളോ ഗോൾഡ്, റൂബി ഗോൾഡ്, സ്കൈ ഗോൾഡ്, ലുമിനി, അൽ അമീൻ ഇലക്ട്രോണിക്സ്, ഗ്യാലക്സി, യെല്ലോ പ്ലസ്, ഫാൻസി പാലസ് തുടങ്ങി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് ദേശീയപാത നിർമാണക്കമ്പനിയായ യു.എൽ.സി.സി.എസ്. അധികൃതർ സ്ഥലത്തെത്തി. മഴയുടെ ദുരിതത്തിനൊപ്പം അടിക്കടി വൈദ്യുതി മുടങ്ങുന്നതും വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമായി.

LEAVE A REPLY

Please enter your comment!
Please enter your name here