പൈപ്പ് കയറ്റിയ ട്രക്ക്, ചെക് പോസ്റ്റിൽ പരിശോധിച്ചപ്പോള്‍ എട്ട് കോടി ഒളിപ്പിച്ച നിലയിൽ, രണ്ട് പേർ കസ്റ്റഡിയിൽ

0
154

വിശാഖപട്ടണം: ട്രക്കിൽ നിന്ന് കണക്കിൽപ്പെടാത്ത എട്ട് കോടി രൂപ പിടികൂടി. ആന്ധ്ര പ്രദേശിലെ എൻടിആർ ജില്ലയിലെ ചെക്ക് പോസ്റ്റിൽ വെച്ച് ഇന്ന് രാവിലെയാണ് പണം പിടികൂടിയത്. ട്രക്കിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

പൈപ്പുമായി പോവുകയായിരുന്ന ട്രക്കിൽ നിന്നാണ് പണം പിടികൂടിയത്. ഹൈദരാബാദിൽ നിന്ന് ഗുണ്ടൂരിലേക്ക് കടത്തവേയാണ് പണം പിടികൂടിയതെന്ന് ജഗ്ഗയ്യപേട്ട് സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രശേഖർ പറഞ്ഞു. എൻടിആർ ജില്ലയിലെ ഗരികപ്പാട് ചെക്ക് പോസ്റ്റിൽ വച്ചാണ് ജില്ലാ പൊലീസ് 8 കോടി രൂപ പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ് കയറ്റിയ ലോറിയിൽ പ്രത്യേക ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

ഇലക്ഷൻ ഉദ്യോഗസ്ഥരും ഫ്‌ളൈയിംഗ് സ്‌ക്വാഡ് സംഘവും തുടർനടപടി സ്വീകരിക്കുമെന്ന് സിഐ ചന്ദ്രശേഖർ പറഞ്ഞു. പിടിച്ചെടുത്ത തുക ജില്ലാ സൂക്ഷ്മപരിശോധനാ ടീമുകൾക്ക് കൈമാറും. തെരഞ്ഞെടുപ്പ് കാലമായതിനാൽ തുടർനടപടികൾ ഇലക്ഷൻ ഉദ്യോഗസ്ഥർ കൈക്കൊള്ളും.

LEAVE A REPLY

Please enter your comment!
Please enter your name here