കാറിൽ എംഡിഎംഎ കടത്ത്; തൃശൂരിൽ കാസർഗോഡ് സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ

0
189

തൃശൂർ: തൃശ്ശൂരിൽ രാസ ലഹരി വേട്ട. 330 ഗ്രാം എംഡിഎംഎയുമായി 2 പേരെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്കോഡും, വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടി. കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന കാസർഗോഡ് സ്വദേശി നജീബ് ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്.

അതേസമയം സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശവുമായി എക്സൈസ് സർക്കുലർ പുറത്തിറങ്ങി. മേയ് 30 ന് മുൻപ് റേഞ്ച് ഇൻസ്‌പെക്ടർമാർ സ്കൂളുകൾ സന്ദർശിക്കാനാണ് നിർദേശം. ജൂൺ 1 മുതൽ മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും നടത്തണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

ജൂൺ മാസം മുഴവൻ പട്രോളിംഗ് എല്ലാ ദിവസവും സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും സ്കൂൾ പരിസരത്തെ ഇടവഴികള്‍,ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും സ്‌കൂള്‍ കോമ്പൗണ്ടുകളും പരിശോധിക്കും ശൂന്യമായ ശുചിമുറികളും ഒഴിഞ്ഞ കെട്ടിടങ്ങളും പരിശോധിക്കും സ്‌കൂള്‍ പരിസരത്ത് എത്തുന്ന യുവാക്കളെയും നിരീക്ഷിക്കും അനാവശ്യമായി എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും സ്കൂൾ പരിസരത്ത് വാഹന പരിശോധന നടത്തണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലർ വിശദമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here